ബെംഗളൂരുവിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു 30 രൂപയിൽ നിന്നു 36 രൂപയായി വർധിക്കും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയെന്നത് 18 രൂപയാകും. ഇതുസംബന്ധിച്ച് ജില്ലാ ഗതാഗത അതോറിറ്റിയുടെ ശുപാർശ ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി അംഗീകരിച്ചെന്നാണ് സൂചന. മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടി അംഗീകരിക്കുന്നതോടെയാകും നിരക്ക് പ്രാബല്യത്തിൽ വരിക.

ജീവിത ചെലവുകൾ വർധിക്കുന്നതിനാൽ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ച ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്തത്. 2021 നവംബറിലാണ് ഓട്ടോ നിരക്ക് അവസാനമായി വർധിപ്പിച്ചത്. നേരത്തേ നഗരത്തിൽ മെട്രോ, ബിഎംടിസി ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. പാൽ ഉൾപ്പെടെ ഭക്ഷ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഇതിനു പുറമെയാണ് ഓട്ടോ നിരക്കും വർധിപ്പിക്കുന്നത്.

SUMMARY: Auto fares in Bengaluru are set to rise.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടക ലോകായുക്ത: നാലുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 46,000 കേസുകൾ, ശിക്ഷിക്കപ്പെട്ടത് 153 എണ്ണത്തിൽ മാത്രം

ബെംഗളൂരു: കർണാടക ലോകായുക്ത പോലീസ് കഴിഞ്ഞ നാലുവർഷത്തിനിടെ ഏകദേശം 46,000 കേസുകൾ...

സ്വീകരണം നൽകി

ബെംഗളൂരു: എസ്കെഎസ്എസ്എഫ് കേരള സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹാഷിർ...

ചക്കക്കൊമ്പൻ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചു

ഇടുക്കി: ചക്കക്കൊമ്പന്‍ ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചു. മൂന്ന് ദിവസം ശ്രമിച്ചിട്ടും ദൗത്യം...

ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: തൃശൂർപെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയില്‍ ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

എമിറേറ്റ്‌സില്‍ നൂറിലധികം തൊഴിലവസരങ്ങള്‍; ക്യാബിൻ ക്രൂ, ക്യാപ്റ്റൻ തസ്തികകളിലേക്ക് അപേക്ഷിക്കാം

ദുബൈ: ദുബൈയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊന്നായ എമിറേറ്റ്സ് എയർലൈൻ തങ്ങളുടെ കരിയർ...

കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മല്ലികാര്‍ജുൻ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: കെ.പി.സി.സി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് എ.ഐ.സി.സി അധ്യക്ഷൻ...

ബെംഗളൂരുവിൽ ജിയോ ബേബി നയിക്കുന്ന അഭിനയ ശില്പശാല ഡിസംബർ 12,13 തീയതികളിൽ

ബെംഗളൂരു: സംവിധായകനും നടനുമായ ജിയോ ബേബിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ അഭിനയ ശില്പശാല...

ബെംഗളൂരുവിൽ ലോഡ്ജില്‍ മലയാളി നേഴ്സ് കൊല്ലപ്പെട്ട നിലയില്‍; ആണ്‍സുഹൃത്ത് പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ ലോഡ്ജില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട...

Related Articles

Popular Categories