തൃശൂര്‍: പിറന്നാള്‍ ദിനത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസണ്‍ന്റെ മകൾ എമിലിയ (ഒന്ന്) ആണ് മരിച്ചത്. വരടിയം കൂപ്പപാലത്തിന് സമീപം കുഞ്ഞ് സഞ്ചരിച്ചിരുന്ന ഓട്ടോ റോഡ് നിര്‍മാണത്തിനായി കൂട്ടിയിട്ടിരുന്ന മണ്‍കൂനയില്‍ ഇടിച്ചു നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴം പുലർച്ചെ നാലോടെ മരിച്ചു. സംസ്കാരം നടത്തി. അപകടത്തില്‍ കുട്ടിയുടെ അമ്മ റിൻസി -(29), മുത്തച്ഛൻ മേരിദാസ് (67), സഹോദരൻ എറിക് (ആറ്), ഓട്ടോ ഡ്രൈവർ മനോഹരൻ (62) എന്നിവര്‍ക്കും പരുക്കേറ്റു. ബുധനാഴ്ച രാത്രി ഏഴോടെ വരടിയത്തെ റിന്‍സിയുടെ വീട്ടില്‍നിന്ന് എരവി മംഗലത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
SUMMARY: Autorickshaw overturns; One-year-old girl dies after being hit by auto on her birthday














