ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ്, കെ.ജി ഹള്ളി സ്ഥാനീയ സമിതിയുടെ അയ്യപ്പചരിതം നൃത്ത സംഗീത ശില്‍പ്പം ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ അരങ്ങേറി. അയ്യപ്പന്റെ ജനനം മുതലുള്ള വിവിധ ജീവിത പശ്ചാത്തലങ്ങള്‍ വിവരിക്കുന്ന വിധത്തിലാണ് ആവിഷ്‌കരിച്ചത്. അഞ്ച് വയസ്സ് മുതല്‍ 55 വയസ്സ് വരെയുള്ള കെ ജി ഹള്ളി സ്ഥാനീയ, മാതൃസമിതി, ബാലഗോകുലം, യുവജന സമിതി അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. പരിപാടിയുടെ കോര്‍ഡിനേറ്റര്‍ അഭിഷേക്, പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാര്‍ എന്നിവരെ ക്ഷേത്ര ഭാരവാഹികള്‍ അനുമോദിച്ചു.
SUMMARY: Ayyappa Charitham Dance performance Staged
















