Wednesday, December 31, 2025
25.2 C
Bengaluru

അദാനി കമ്പനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വിലക്ക്

ഡൽഹി: അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എ.ഇ.എല്‍) വ്യാജവും അപകീർത്തികരവുമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഡല്‍ഹി കോടതി ഉത്തരവ്. ലേഖനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും ഇവ നീക്കം ചെയ്യണമെന്നാണ് ഡൽഹി ജില്ലാ കോടതി ഉത്തരവിട്ടത്.

പരഞ്ജോയ് ഗുഹ താക്കുർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, ആയസ്‌കന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗണ്‍ ഫൗണ്ടേഷൻ, ഡ്രീംസ്‌കേപ്പ് നെറ്റ്‌വർക്ക് ഇന്റർനാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഡൊമെയ്ൻ ഡയറക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്. കേസ് ഒക്ടോബർ ഒമ്പതിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.

വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങള്‍ നീക്കം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. ദാനി എന്റർപ്രൈസസ് ലിമിറ്റഡിൻ്റെ പ്രശസ്‌തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങള്‍ തടസപ്പെടുത്താനും പ്രതികള്‍ ലക്ഷ്യമിടുന്നുവെന്നാണ് അദാനി കമ്പനി ആരോപിച്ചത്.

അഭിഭാഷകൻ വിജയ് അഗർവാളാണ് അദാനി കമ്പനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അടുത്ത വാദം കേള്‍ക്കുന്നത് വരെ, അദാനി കമ്പനിയുടെ പ്രശസ്തി കളങ്കപ്പെടുത്തുന്ന സ്ഥിരീകരിക്കാത്ത അപകീർത്തികരമായ റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്.

1 മുതല്‍ 10 വരെയുള്ള പ്രതികളോട് അഞ്ച് ദിവസത്തിനുള്ളില്‍ എല്ലാ ലേഖനങ്ങളിലെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെയും അപകീർത്തികരമായ പരാമർശങ്ങള്‍ പിൻവലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രതികള്‍ ഇത് ചെയ്യാത്ത പക്ഷം 36 മണിക്കൂറിനുള്ളില്‍ ഇവ നീക്കാനോ, മറച്ചുവെക്കാനോ ഗൂഗിള്‍, യൂട്യൂബ്, എക്സ് തുടങ്ങിയ കമ്പനികള്‍ക്കും കോടതി നിർദേശം നല്‍കിയിട്ടുണ്ട്.

SUMMARY: Ban on publishing defamatory news against Adani company

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ  സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240...

ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍...

സാമൂഹ്യ അനുഭവങ്ങളുടെ സര്‍ഗ്ഗാത്മക രചനകള്‍

മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന...

ശബരിമല യുവതീ പ്രവേശം; എം.സ്വരാജിന്റെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി

കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം...

മതപരിവർത്തന ആരോപണം; മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 12പേർ മഹാരാഷ്‌ട്രയിൽ അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച്‌ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു....

Topics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 3, 4,5...

പിജി താമസ സ്ഥലത്ത് ഗ്യാസ് സിലിൻഡർ സ്ഫോടനം: യുവാവ് മരിച്ചു

ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു....

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി....

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌...

കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ൽ; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നല്‍കും, ജനുവരി ഒന്നു മുതൽ കൈമാറും

ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ...

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്...

യെലഹങ്ക പുനരധിവാസം; ലീഗ് നേതൃസംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട...

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ...

Related News

Popular Categories

You cannot copy content of this page