15 സെന്റീമീറ്റര്‍ മുല്ലപ്പൂ കൈവശം വെച്ചതിന് നവ്യാ നായർക്ക് ഓസ്ട്രേലിയയിൽ ഒന്നേകാൽ ലക്ഷം രൂപ പിഴ

മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് ഓസ്‌ട്രേലിയയില്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് നവ്യ കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നവ്യയ്‌ക്കെതിരെ പിഴ ചുമത്തിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ സംസാരിക്കവെ നടി തന്നെയാണ് തന്റെ അനുഭവം തുറന്ന് പറഞ്ഞത്. മുല്ലപ്പൂവ് കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നവ്യ വ്യക്തമാക്കി.

‘ഇങ്ങോട്ട് വരുന്നതിന് മുമ്പ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങിത്തന്നത്. രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ ചൂടാൻ അച്ഛന്‍ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്കും അത് വാടിപ്പോകും. സിങ്കപ്പൂരില്‍ നിന്ന് രണ്ടാമത്തെ കഷ്ണം ചൂടാമെന്നും അത് ഹാന്‍ഡ്ബാഗില്‍ വെക്കാനും അച്ഛൻ പറഞ്ഞു.

ഒരു ക്യാരിബാഗിലാക്കി ഞാന്‍ മുല്ലപ്പൂവ് എന്റെ ഹാന്‍ഡ് ബാഗില്‍ വച്ചു.എന്നാല്‍ ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്‌മ ഒഴികഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1,980 ഡോളര്‍ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്‌ക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ അത് മനഃപൂര്‍വമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്‌ക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്.’ -നവ്യ നായർ പറഞ്ഞു.
SUMMARY: Navya Nair fined Rs 1.5 lakh in Australia for possessing 15 cm jasmine flower

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ വിദേശത്തെ...

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയരുന്നു: ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തില്‍ ഇന്നും വൈദ്യുതി...

മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർസ് കാർണിവൽ ആരംഭിച്ചു

ബെംഗളൂരു: ​മഹീന്ദ്ര ഫസ്റ്റ് ചോയ്സ്, സിരീഷ് മോട്ടോഴ്സ്, ടോപ് ഗിയർ കാർസ്...

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് ഇന്നുമുതല്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ...

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ടോക്കിയോ: ഏഷ്യൻ ഗെയിംസില്‍ ചരിതം കുറിച്ച്‌ മലയാളിയായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി...

കോന്നി മെഡിക്കല്‍ കോളേജില്‍ എക്സ്റേ മാറി നല്‍കിയ സംഭവം: താത്കാലിക ജീവനക്കാരന് സസ്പെൻഷൻ

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിയ 16 വയസ്സുകാരിക്ക് 88 കാരിയായ...

കേരളസമാജം ദൂരവാണിനഗർ അഖിലേന്ത്യാ കഥ കവിത മത്സരം; കഥയ്ക്ക് നജിം കൊച്ചു കലുങ്കിനും കവിതയ്ക്ക് വിമീഷ് മണിയൂരിനും ഒന്നാം സമ്മാനം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖിലേന്ത്യാ കഥ കവിത മത്സരത്തിൽ കഥ...

Related Articles

Popular Categories