ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. നിലവില്‍ ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ഷെയ്ക്ക് ഹസീനയുടെ അഭാവത്തില്‍, കൂട്ടക്കൊലയും പീഡനവും അടക്കം അഞ്ച് കുറ്റകൃത്യങ്ങളാണ് അവർക്കു മേല്‍ ചുമത്തിയിരുന്നത്.
അവർ അധികാരം ഉപയോഗിച്ച് മാനവികതയ്ക്കു മേല്‍ കടന്നാക്രമണം നടത്തിയെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. പോലീസിന്‍റെ വെടിയേറ്റു മരിച്ച അബു സയ്യിദ് എന്ന വിദ്യാർഥിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ ഡോക്റ്റർമാരെ ഭീഷണിപ്പെടുത്തി കൃത്രിമം നടത്തിച്ചെന്നും തെളിഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ബംഗ്ലാദേശില്‍ സർക്കാർ വിരുദ്ധ കലാപം രൂപ്ഖമായതും സർക്കാർ ശക്തമായ അടിച്ചമർത്താൻ ശ്രമിച്ചതും.
ധാക്കയിലെ കനത്ത സുരക്ഷയുള്ള കോടതിമുറിയില്‍ വിധി വായിച്ചുകൊണ്ട്, കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയില്‍ വിദ്യാർഥി നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കെതിരേ നടന്ന മാരകമായ അടിച്ചമർത്തലിനു പിന്നില്‍ ഹസീനയാണെന്ന് പ്രോസിക്യൂഷൻ സംശയത്തിനതീതമായി തെളിയിച്ചതായി ട്രൈബ്യൂണല്‍ വ്യക്തമാക്കി.
‘ജൂലൈ പ്രക്ഷോഭം’ എന്നറിയപ്പെടുന്ന ഒരു മാസം നീണ്ടുനിന്ന പ്രക്ഷോഭത്തിനിടെ ഏകദേശം 1,400 പേർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസിന്‍റെ റിപ്പോർട്ട് നേരത്തെ കണക്കാക്കിയിരുന്നു. നിരായുധരായ പ്രതിഷേധക്കാർക്കെതിരേ മാരകമായ ബലപ്രയോഗത്തിന് ഉത്തരവിട്ടതിനും, പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനും, ധാക്കയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി വിദ്യാർഥികളുടെ മരണത്തിലേക്ക് നയിച്ച ഓപ്പറേഷനുകള്‍ക്ക് അനുമതി നല്‍കിയതിനുമാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. വെടിവയ്പ്പിനെക്കുറിച്ച് അവർക്ക് മുൻകൂട്ടി അറിവ് കിട്ടിയിരുന്നു എന്നും കോടതി കണ്ടെത്തി.
SUMMARY: Bangladesh: Sheikh Hasina sentenced to death













