ബെംഗളൂരു: ബെമ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം ‘പൊലിമ 2025’ കൊത്തന്നൂർ സാം പാലസ്സിൽ നടന്നു. പ്രസിഡണ്ട് പവിത്രൻ. പി യുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ കെ ആർ പുരം നിയോജക മണ്ഡലം എം.എല്‍.എ ബൈരതി ബസവരാജ് ചലച്ചിത്ര താരം ദിവൃ പിള്ള എന്നിവര്‍ അതിഥികളായി. സെക്രട്ടറി ജിമ്മി ജോസ്, ട്രഷറർ ഡിപിൻ, വനിതാ വിംഗ് പ്രസിഡണ്ട് മിനി ടോമി, സെക്രട്ടറി മഞ്ജു റോയി, പ്രോഗ്രാം കണ്‍വീനര്‍ ടോമി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഡിസൈനിംഗ് യൂണിറ്റ് ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, വിദ്യാർഥികൾക്കുള്ള പഠനസഹായം, അശരണരായ രോഗികൾക്ക് ചികിത്സക്കുള്ള സാമ്പത്തിക സഹായം എന്നിവ വിതരണം ചെയ്തു.
ബെമ കുടുംബാംഗങ്ങൾ നടത്തിയ കലാ പരിപാടികൾ, ഓണ സദ്യ, പ്രസീത ചാലക്കുടിയുടെ ഗാനമേള, സുധീഷ്, അധീദ് ഭാസ്കർ എന്നിവരുടെ മ്യൂസിക്കൽ ഷോ, ജാനു ആന്റ് ടീം അവതരിപ്പിച്ച കോമഡി ഷോ എന്നിവ അരങ്ങേറി.
▪️ ചിത്രങ്ങള്‍
SUMMARY: Bema Charitable Society Onam Celebration