ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ 17 വരെ നടക്കും. ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു. ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റി, ഇന്ദിരാനഗറിലെ ഗൊയത്തെ ഇൻസ്റ്റിറ്റ്യൂട്ട്/ മാക്സ് മുള്ളർ ഭവൻ, വസന്ത് നഗറിലെ അലയൻസ് ഫ്രാൻസെയ്സ് ഡെ ബാംഗ്ലൂർ, മൈൽസന്ദ്രയിലെ ആർ.വി. യൂണിവേഴ്സിറ്റി എന്നിവിടങ്ങളാണ് മേളയ്ക്കു വേദിയാകുക.
രാജ്യാന്തര, ഇന്ത്യൻ, കന്നഡ, അനിമേഷൻ ഉൾപ്പെടെ വിഭാഗങ്ങളിലാണ് ഹ്രസ്വ ചിത്രങ്ങൾ മാറ്റുരയ്ക്കുക. ഒപ്പം സിനിമ നിർമാണവുമായി ബന്ധപ്പെട്ട ശിൽപശാലകളും വിദഗ്ധർ നയിക്കുന്ന ക്ലാസുകളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് https://bisff.in/
SUMMARY: Bengaluru International Short Film Festival to be held between August 7 and 17.