ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ കാർത്തിക് നഗർ ജംക്ഷൻ മുതൽ കലാമന്ദിർ വരെയുള്ള ഗതാഗത കുരുക്കിനു പരിഹാരം കാണാൻ ട്രാഫിക് പോലീസിന്റെ ഗതാഗത നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വരും. ഇതു പ്രകാരം കലാമന്ദിർ ഭാഗത്തു നിന്ന് മാറത്തഹള്ളി ജീവിക ഹോസ്പിറ്റലിലെ സർവീസ് റോഡ് വഴി വാഹനങ്ങൾ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തി. ഔട്ടർറിങ് റോഡിൽ നിന്നു യമഹ ഷോറൂമിനു സമീപമുള്ള സർവീസ് റോഡിലേക്കു വാഹനങ്ങൾ കടക്കുന്നതും വിലക്കി.
ചിന്നപ്പനഹള്ളി റെയിൽവേ ഗേറ്റിൽ നിന്ന് കാടുബീസനഹള്ളി, ദേവരബീസനഹള്ളി ഭാഗത്തേക്ക് പോകുന്നവർ ജീവിക ഹോസ്പിറ്റൽ സർവീസ് റോഡിലൂടെ പോയി യമഹ ഷോറൂമിനു സമീപം ഔട്ടർ റിങ് റോഡിൽ പ്രവേശിക്കണം. മഹാദേവപുര, കാർത്തിക്നഗർ ഭാഗങ്ങളിൽ നിന്നു വൈറ്റ്ഫീൽഡ്. വർത്തൂർ എന്നിവിടങ്ങളിലേക്കു പോകുന്നവർ കലാമന്ദിർ ജംക്ഷനിൽ വച്ച് സർവീസ് റോഡിൽ പ്രവേശിക്കണമെന്നും ട്രാഫിക് പോലീസ് നിർദേശിക്കുന്നു.
SUMMARY: Traffic restrictions ORR from Today.