ആലപ്പുഴ: കനോയിംഗ് – കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡ് ഇത്തിപ്പമ്പിൽ വീട്ടില്‍ അജിത്ത് രവി, രഞ്ജിനി ദമ്പതികളുടെ മകന്‍ ഐ എ അനന്തകൃഷ്ണന്‍ (അനന്തു -19), കൈനകരി തോട്ടുവാത്തല പഴയാറ്റില്‍ രഘുനാഥ് – ജീജാമോള്‍ ദമ്പതികളുടെ മകന്‍ വിഷ്ണു രഘുനാഥ് (ഉണ്ണി – 26) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഭോപ്പാല്‍ നേവല്‍ ബേസിന് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ ഇരുവരും മരണപ്പെട്ടു എന്നാണ് നാവികസേനയില്‍ നിന്ന് കുടുംബങ്ങള്‍ക്ക് നല്‍കിയ വിവരം.
SUMMARY: Bhopal road accident: Tragic end for national kayaking stars from Kerala













