ബെംഗളൂരു: മാണ്ഡ്യയിൽ ബൈക്ക് നിയന്ത്രണം വിട്ട് സ്കൈവാക്കിന്റെ തൂണിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മാണ്ഡ്യ ഉദയഗിരിയിലെ ഡാനിയേൽ (20) യത്തഗദഹള്ളി സ്വദേശി അലക്സ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗവൺമെന്റ് വനിതാ കോളേജിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ മാണ്ഡ്യ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ മാണ്ഡ്യ അര്‍ബന്‍ പോലീസ് കേസെടുത്തു.
SUMMARY: Bike accident in Mandya; Two youths died.

മാണ്ഡ്യയിൽ ബൈക്കപകടം; രണ്ട് യുവാക്കൾ മരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories