ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ്-മേഴ്സി ദമ്പതികളുടെ മകന്‍ ഡോണ്‍ റോയ്‌യാണ് (24) മരിച്ചത്. ഇന്നലെ രാത്രി ബെംഗളൂരുവിനും മാണ്ഡ്യയ്ക്കും ഇടയില്‍ ബേലൂരിലായിരുന്നു അപകടം.
യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ബേലൂരില്‍ ഫാം ഡി അവസാന വര്‍ഷ വിദ്യാർഥിയായിരുന്നു. ഇന്നലെയായിരുന്നു അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ സെന്റ് ഓഫ് പരിപാടിക്കുശേഷം ബൈക്കില്‍ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. സഹോദരന്‍: ഡിയോണ്‍.
SUMMARY: Bike accident; Malayali youth dies














