ബെംഗളൂരു: പ്രതിശ്രുത വധൂവരന്മാരായ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ താലൂക്കിലെ മട്ടിക്കോട്ടെ സ്വദേശി രേഖ (20) എന്നിവരാണ് മരിച്ചത്.
ശിക്കാരിപുര താലൂക്കിലെ അംബരഗോഡ്ലു ക്രോസിന് സമീപം വ്യാഴാഴ്ച മോട്ടോർ സൈക്കിളും കാറും കൂട്ടിയിടിച്ചാണ് അപകടം. ഷിരലകൊപ്പയിൽ നിന്ന് വന്ന കാർ അംബരഗോഡ്ലു ക്രോസിന് സമീപം ഇരുവരും സഞ്ചരിച്ച മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഡിസംബറിൽ ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് ദാരുണമരണം. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു രേഖയും ബസവനഗൗഡയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കനത്ത മഴയെത്തുടർന്നാണ് വിവാഹം ഡിസംബറിലേക്ക് മാറ്റിവെച്ചത്.
SUMMARY: Bike accident; Tragic end for engaged couple