ബെംഗളൂരു: ശിവമോഗയിൽ ബൈക്കപകടത്തില്‍ രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ഉഡുപ്പി കാട്പാഡി സ്വദേശിആദിത്യ (21), ദാവണഗെരെ ന്യാമതി സ്വദേശിയായ സന്ദീപ് (21) എന്നിവരാണ് മരിച്ചത്. ഇരുവരും ശിവമോഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥികളാണ്. ബുധനാഴ്ച പുലർച്ചെ അഞ്ചിന് ബെംഗളൂരു -ഹൊന്നവാര റോഡിലുള്ള സർക്യൂട്ട് ഹൗസിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കും മിനി ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ഇരുവരും ബൈക്കില്‍ ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ പാലുമായി വരുകയായിരുന്ന മിനി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
SUMMARY: Bike accident: Two medical students die

ബൈക്കപകടം; രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories