ബെംഗളൂരു: മാണ്ഡ്യയില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു. കെ.ആർ പേട്ട് കട്ടർഘട്ടയില് ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. കർഷകനായ സതീഷിന്റെ മകൻ കിരണി(31)നാണ് പരുക്കേറ്റത്. മുഖത്തും കൈകൾക്കും കാലുകൾക്കുമാണ് പരുക്കേറ്റത്.
മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന കിരണിന്റെ നേരെ പുള്ളിപ്പുലി പെട്ടെന്ന് ചാടിവീഴുകയായിരുന്നു. ആക്രമണത്തിന്റെ ശക്തിയിൽ ബൈക്കിൽനിന്ന് വീണ കിരണിന്റെ മുഖം, കൈകൾ, കാലുകൾ എന്നിവ പുള്ളിപുലി കടിച്ചുകീറി. പുലി സ്ഥലത്തുനിന്ന് ഓടിപ്പോയിപ്പോള് കിരൺ വിളിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സുഹൃത്ത് സാഗറാണ് ആശുപത്രിയിൽ എത്തിച്ചത്. കെ.ആർ പേട്ട് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ് നിലവില്‍ കിരണ്‍.
SUMMARY: Biker injured in leopard attack














