തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള സ്വദേശി ശ്രീനാഥ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. നിലയ്ക്കാമുക്ക് ഭാഗത്ത് നിന്നും മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിർദിശയിൽ അബി സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ വക്കം ആങ്ങാവിളയിൽ വെച്ച് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട നാലുപേരെയും നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
SUMMARY : Bikes collide; Tragic end for young men on the run














