പട്‌ന: ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവായ സുരേന്ദ്ര കെവാത്ത് ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ബിഹാറിലെ ഷെയ്ഖ്പുരയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് സുരേന്ദ്രയ്ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റ സുരേന്ദ്ര സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ഗുരുതരാവസ്ഥയിലായ സുരേന്ദ്രയെ പട്‌ന എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃഗഡോക്ടറും കർഷകനുമായിരുന്നു സുരേന്ദ്ര കെവാത്ത്. വ്യക്തിവൈരാഗ്യമോ രാഷ്ട്രീയ വൈരാഗ്യമോ ആയിരിക്കാം സുരേന്ദ്ര കെവാത്തിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
കൃത്യം നടത്തിയശേഷം പ്രതികള്‍ രക്ഷപ്പെട്ടതായും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലായ് നാലിന് ബിഹാറിലെ പ്രമുഖ വ്യവസായിയായ ഗോപാല്‍ ഖേംക പട്‌നയില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഖേംകെയുടെ കൊലപാതകത്തിന് പിന്നാലെ ഏറെ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ബിഹാറില്‍ ഒരു ബിജെപി നേതാവ് കൂടി വെടിയേറ്റ് കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബിഹാറില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്ന സംഭവമുണ്ടായി.
SUMMARY: BJP leader shot dead in Bihar