തൃശ്ശൂർ: കെഎസ്ഇബിയുടെ മാടക്കത്തറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇതോടെ തൃശ്ശൂർ നഗരത്തിലും ഒല്ലൂർ, മണ്ണുത്തി മേഖലകളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. ചാലക്കുടി, കുന്നംകുളം മേഖലകളിൽ ഭാഗികമായും വൈദ്യുതിവിതരണം തടസപ്പെട്ടിട്ടുണ്ട്.
പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. രാത്രി ഏഴര മണിയോടെയാണ് സബ് സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടായത്. ചിലയിടങ്ങളിൽ ഇതിനിടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും പൂർണതോതിൽ വൈദ്യുതിവിതരണം ആരംഭിച്ചിട്ടില്ല.
SUMMARY: Blast at Madakathara sub-station, power outage in various places in Thrissur and Ollur














