ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച് വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും കൈമാറി. യൂത്ത് വിംഗ് ഭാരവാഹികളായ അബിൻ, അശ്വതി, അമൽ, വിഞ്ചു, സുരേഷ്, മെന്റർ ഷാജി ആർ പിള്ള, പ്രസിഡന്റ് പി ജെ ജോജോ, സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ മാത്യു ഹെറാൾഡ്, ജോയിൻ സെക്രട്ടറി സജീവ് ഇ ജെ എന്നിവർ നേതൃത്വം നൽകി.
ജെസ്സി ഷിബു, ഓമന ജേക്കബ്, ഡോ രാജലക്ഷ്മി, ജോസഫ് മാത്യു. ദിനേശ്, ബെന്നി സെബാസ്റ്റ്യൻ, അശ്വിനി, സുഭാഷ്, ഉമേഷ്, ശരത് വിഷ്ണു, ശ്രീരാം, റോജർ ബെന്നി, ശ്രീകൃഷ്ണ, രൂപേഷ്, വൈശാഖ്, എന്നിവർ പങ്കെടുത്തു. 30 പേർ അടങ്ങിയ യൂത്ത് വിങ് ടീം ആണ് വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും പായ്ക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കിയത്.
SUMMARY: BMF Youth Wing’s support; clothes and daily necessities delivered













