കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവർത്തന ഫണ്ടിലേക്ക് ബോച്ചെ ഫാൻസ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാൻ തീരുമാനിച്ചതായി വ്യവസായി ബോബി ചെമ്മണ്ണൂർ. അബുദാബിയിലെ സുഹൃത്ത് അബ്ദു റൗഫുമായി ചേർന്നുകൊണ്ടാണ് നിമിഷ പ്രിയയെ ഇവിടെയെത്തിക്കാനുള്ള ശ്രമം തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. യെമനിലുള്ള ഗ്രാമത്തലവനുമായി ഇതുസംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. അവരില്‍ വിശ്വസിച്ചാണ് ഒരു കോടി നല്‍കാമെന്ന് പറഞ്ഞത്.
34 കോടി ചോദിച്ചപ്പോള്‍ 44 കോടി നല്‍കിയ മലയാളികള്‍ ബാക്കി പൈസ തരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. 2015 ല്‍ സനായില്‍ യെമൻ പൗരനായ തലാലിന്റെ സ്പോണ്‍സർഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയുമായി ചേർന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളി.
SUMMARY: Bobby Chemmanur will donate Rs 1 crore to Nimisha Priya’s release fund