മലപ്പുറം: കൂട്ടിലങ്ങാടി പാലത്തിൽനിന്ന് പുഴയിൽ ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പെരുവള്ളൂർ ഒളകര സ്വദേശി ദേവി നന്ദ (23) ആണ് മരിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളി രാത്രി 8.45ഓടെ യുവതി പുഴയിൽ ചാടുന്നത് കണ്ട ബൈക്ക് യാത്രികനാണ് പോലീസിനെ വിവരം അറിയിച്ചത്. പൈത്തിനിപ്പറമ്പിൽനിന്ന് ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന യുവാവ് പെൺകുട്ടി പാലത്തിന്റെ കൈവരിയിലിരിക്കുന്നതാണ് കണ്ടത്. ബൈക്ക് നിർത്തി എന്തിനാണിവിടെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോഴേക്കും പെൺകുട്ടി പുഴയിലേക്ക് ചാടിയെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പോലീസും ഫയർഫോഴ്സും സ്കൂബ ഡൈവേഴ്സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ, മുണ്ടുപറമ്പ് ഡിപിഒ റോഡില്‍ താമസിക്കുന്ന ദേവനന്ദയെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനാംഗങ്ങളും ഉള്‍പ്പെടെ രാത്രി വൈകിയും ശനിയാഴ്ച രാവിലെയുമായി തിരച്ചില്‍ നടത്തുകയായിരുന്നു.
പാലത്തിൽ നിന്ന് 500 മീറ്റർ അകലെ പുഴയുടെ അരികിൽ കുറ്റിച്ചെടിയിൽ തടഞ്ഞു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ദേവനന്ദയുടേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Body of woman who jumped into river from Kootilangadi bridge found