ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻ തന്നെ അധികാരികള്‍ സ്കൂളുകള്‍ ഒഴിപ്പിക്കാൻ നിർദേശം നല്‍കി.
ഡല്‍ഹി പബ്ലിക് സ്കൂള്‍ (ഡിപിഎസ്), മോഡേണ്‍ കോണ്‍വെന്റ് സ്കൂള്‍, ശ്രീറാം വേള്‍ഡ് സ്കൂള്‍ എന്നിവയുള്‍പ്പെടെയുള്ള സ്കൂളുകള്‍ക്കാണ് ഇ-മെയില്‍ വഴി ഭീഷണി ലഭിച്ചതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വിവരമറിഞ്ഞയുടൻ പോലീസ്, ബോംബ് നിർമാർജന സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരടങ്ങിയ നിരവധി സംഘങ്ങള്‍ സ്ഥലത്തേക്ക് കുതിച്ചെത്തി.
സന്ദേശം അയച്ചയാളുടെ ഐപി വിലാസം കണ്ടെത്താൻ സൈബർ സംഘങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവില്‍ സ്കൂളുകളില്‍ വിശദമായ തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ഒരു മുതിർന്ന അഗ്നിശമന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
SUMMARY: Bomb threat again hits schools and colleges in Delhi