തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിലും വസതിയിലും ബോംബ് ഭീഷണി. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് തമിഴ് ഭാഷയില്‍ ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡ് പരിശോധന തുടരുന്നു.
പ്രാഥമിക പരിശോധനയില്‍ ഭീഷണി വ്യാജമാണെന്നാണ് നിഗമനം. ഭീഷണിയെത്തുടർന്ന് മുഖ്യന്ത്രിയുടെ ഓഫീസിന് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചു. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഇത്തരത്തില്‍ ഭീഷണിയുണ്ടാവുന്നത്.
SUMMARY: Bomb threat against Chief Minister’s office and residence