ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലാൻഡ് ചെയ്തയുടൻ നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് വ്യക്തമായി. സർക്കാർ നിയോഗിച്ച ബോംബ് ഭീഷണി വിലയിരുത്തൽ സമിതിയെ (ബോംബ് ത്രെറ്റ് അസെസ്മെന്‍റ് കമ്മിറ്റി) ഉടൻ അറിയിച്ചു. ആവശ്യമായ എല്ലാ സുരക്ഷാ നടപടി ക്രമങ്ങളും സ്വീകരിച്ചെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
ഇൻഡിഗോക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ സ്ഫോടനം നടത്തുമെന്നാണ് ഇൻഡിഗോക്ക് ലഭിച്ച ഭീഷണി സന്ദേശം. ഇന്ന് ഉച്ചക്ക് ശേഷമാണ് ഇൻഡിഗോക്ക് ഭീഷണിസന്ദേശം ലഭിച്ചതെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. ഇൻഡിഗോയും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്.
SUMMARY: Bomb threat to Air India Express flight, five airports













