ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. ബെംഗളൂരു മലയാളിയായ സതീഷ് തോട്ടശ്ശേരിയുടെ ‘പവിഴമല്ലി പൂക്കുംകാലം’ എന്ന പുസ്തകമാണ് ചർച്ച ചെയ്തത് സമാജം ജോയിന്റ് സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു. സമാജം വൈസ് പ്രസിഡന്റ് ശാന്താ നമ്പ്യാർ അധ്യക്ഷത വഹിച്ചു.
രാജേഷ് കരിമ്പിൽ ഗ്രന്ഥകാരനെ പരിചയപ്പെടുത്തി. സമാജം മുൻ പ്രസിഡന്റ് മുരളിമണി കോൽപ്പുറത്ത് സതീഷിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മഹേഷ് പുസ്തകത്തെ പരിചയപ്പെടുത്തി.
സമാജം അംഗങ്ങളായ രവി രാപ്പാൾ, അനിത എസ് നാഥ്, മുരളിമണി, നാരായണൻ നമ്പീശൻ, മഹേഷ് ,യു.കെ അത്തിക്കൽ, സിന, അനിൽകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സതീഷ് തോട്ടശ്ശേരി മറുപടി പ്രസംഗം നടത്തി. സമാജം ലൈബ്രറിയിലേക്ക് സതീഷ് തോട്ടശ്ശേരി നൽകിയ പുസ്തകങ്ങൾ അംഗം യു.കെ അത്തിക്കൽ ഏറ്റുവാങ്ങി. ട്രഷറർ സന്തോഷ് നന്ദി പറഞ്ഞു.