ബെംഗളുരു: ബിന്ദു സജീവിന്റെ ആദ്യ കവിതാസമാഹാരമായ ‘ഇരപഠിത്തം’ത്തിന്റെ പ്രകാശനം 14ന് രാവിലെ 10 മണിക്ക് ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടക്കും. കവിയും പ്രഭാഷകനുമായ പി.എൻ.ഗോപികൃഷ്ണൻ എഴുത്തുകാരന്‍ സോമൻ കടലൂരിന് നൽകി പുസ്തകം പ്രകാശനം ചെയ്യും.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും. കവി ടി പി വിനോദ് പുസ്തകത്തെ പരിചയപ്പെടുത്തും. ലോഗോസ് ബുക്സ് എഡിറ്റര്‍ എന്‍,ബി സതീഷ് ആശംസാപ്രസംഗം നടത്തും. ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.
SUMMARY: Book release function













