ബെംഗളൂരു: അധ്യാപികയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ചിക്കബല്ലാപുരയിലെ ചിന്താമണി യാഗവകോട്ടെയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയും സരസ്വതിയെന്ന അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കുട്ടിയെ ഹോം വർക്ക് ചെയ്യാത്തതിന് അധ്യാപിക ക്രൂരമായി മർദിച്ചത്.
സംഭവത്തിന് ശേഷം കുട്ടിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതായി രക്ഷിതാക്കൾ ആരോപിച്ചു. അധ്യാപികക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു ഇവർ നാട്ടുകർക്കൊപ്പം ചേർന്ന് ബട്‌ലഹള്ളി പോലീസ് സ്റ്റേഷന് പ്രതിഷേധം നടത്തി. മുൻ നിയമസഭാംഗം ജെ.കെ. കൃഷ്ണ റെഡ്ഡി ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. കുട്ടി നിലവിൽ ചികിത്സയിലാണെന്നും, അധ്യാപികക്കെതിരെ മുമ്പും സമാനമായ പരാതികൾ ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
TAGS: BENGALURU | TORTURE
SUMMARY: Parents stage protest in front of police station after son loses eyesight after assault by teacher
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…
തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…
ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…
തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…
പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പ്രതി ശ്രീകുമാര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും…
കാസറഗോഡ്: കാസറഗോഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗണ്‍സിലർക്കും തൃക്കരിപ്പൂരിലെ എട്ട് വയസുകാരനുമാണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട്…