ബെംഗളൂരു: ചിക്കമഗളൂരു ശൃംഗേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു. കെരക്കട്ടേ ഗ്രാമവാസികളായ ഉമേഷും (43), ഹരീഷുമാണ് (42) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഗ്രാമത്ത്തില്കെ വനപ്രദേശത്ത് ഇരുവരും പുല്ലുവെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ഉമേഷാണ് ആദ്യം വനമേഖലയിലേക്കുപോയത്. പിന്നാലെ നായ നിർത്താതെ കുരയ്ക്കുന്നത് കേട്ടതിനെത്തുടർന്നാണ് ഹരീഷ് അന്വേഷിച്ചുപോയത്. ഇവിടെയുണ്ടായിരുന്ന കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ശൃംഗേരിയിൽ ഒരുവർഷത്തിനിടെ ആനയുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ ഏഴായി ഉയർന്നു. വനം മന്ത്രി ഈശ്വര ഖന്ദ്രെയും കലക്ടറും സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികൾ പ്രതിഷേധിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും ആശ്രിതർക്കു സർക്കാർ ജോലിയും നൽകണമെന്നും ഇതംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്നും അവർ അറിയിച്ചു.
SUMMARY: Brothers killed in wild elephant attack in Chikkamagaluru














