ഹൈദരാബാദ്: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ കർണൂലിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വൻ ദുരന്തം. കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലർച്ചെയാണ് അപകടം. 32 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.
Hyderabad to Bangalore bound bus catches fire in Kurnool
25 feared dead
At least 25 people believed to be charred to death after a private travel bus caught fire in near Chinnatekuru Kurnool early Friday. The Kaveri Travels bus was travelling from Hyderabad to Bengaluru when… pic.twitter.com/zFDIfibt7J
— Sudhakar Udumula (@sudhakarudumula) October 24, 2025
അപകടത്തിൽ നിരവധി പേർ പെട്ടതായാണ് സംശയിക്കുന്നത്. പുലർച്ചെ 3:30 ഓടെയാണ് സംഭവം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. തീ പടർന്നതോടെ ചില യാത്രക്കാർ ജനാലകൾ തകർത്ത് രക്ഷപ്പെടുകയായിരുന്നു.
അപകടമറിഞ്ഞെത്തിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചു. അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂർണ്ണമായും കത്തിനശിച്ചു. പരുക്കേറ്റവരെ കർണൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ എത്രപേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്നതടക്കം പരിശോധിച്ചു വരികയാണെന്ന് പോലീസ് സൂചിപ്പിച്ചു.
In a tragic incident several lives were lost when a moving private travels bus caught fire on the Kurnool highway in the early hours of Friday.
According to preliminary reports, many feared dead, and over 30 passengers were on board the Bengaluru bound bus at the time of the… pic.twitter.com/cW2crEdyoj
— SNV Sudhir (@sudhirjourno) October 24, 2025
SUMMARY: Bus catches fire on Bengaluru-Hyderabad national highway; 32 people die tragically














