കോഴിക്കോട്: കോഴിക്കോട് – പന്തീരങ്കാവ് – പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ഥികളും പെരുമണ്ണ റൂട്ടില്‍ ഓടുന്ന ഗാലക്‌സി ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് പണിമുടക്ക്. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ പോകുന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷം.
ഇന്നലെ വൈകീട്ടും ബസുകാരും വിദ്യാര്‍ഥികളും ഈ വിഷയത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് രാവിലെ സംഘര്‍ഷത്തില്‍ അവസാനിച്ചത്. കോഴിക്കോട് പി വി എസ് ആശുപത്രിക്ക് സമീപമാണ് സംഭവം. മര്‍ദനമേറ്റ രണ്ട് ബസ് ജീവനക്കാര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ബസ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
SUMMARY: Clashes with students; Bus employees go on strike on Kozhikode-Perumanna route


 
                                    









