ബെംഗളുരു: ബ്യാടരായനപുര ബെംഗളുരു അയ്യപ്പഭക്തസംഘത്തിന്റെ l59 – മത് മണ്ഡലവിളക്ക് (അയ്യപ്പൻവിളക്ക്) ഡിസംബർ 13 ന് മൈസൂർ റോഡ് ബ്യാടരായനപുര ഗവണ്മെൻറ് സ്കൂൾഗ്രൗണ്ടിൽ വച്ച് വിവിധ പരിപാടികളോടെ നടക്കും.
ഇതോടനുബന്ധിച്ചു ഡിസംബർ 12 ന് സമീപപ്രദേശത്തെ സ്കൂളുകളിലെ കുട്ടികൾക്കായി അന്നദാനവും നടത്തും. വൈകുന്നേരം 5.00 മണിക്ക് കാളികാംബ ക്ഷേത്രത്തിൽനിന്ന് തുടങ്ങുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ് പഞ്ചവാദ്യത്തിൻറെയും, കോമരങ്ങളുടെയും അകമ്പടിയോടുകൂടി 7 മണിക്ക് സ്കൂൾഗ്രൗണ്ടിൽ എത്തിച്ചേരും. തുടർന്ന് 7.30നു ദീപാരാധനയും, രാത്രി 9 മണിക്ക് ഡബിൾ തായമ്പകയും, 11 മണിക്ക് അയ്യപ്പഭക്തസംഘത്തിൻറെ ഉടുക്കുപാട്ടും ഉണ്ടായിരിക്കും.
ഞായറാഴ്ച പുലർച്ചെ വേട്ടവിളിയും, തിരിഉഴിച്ചിലും, ആഴിപ്രവേശവും തുടർന്ന് മഹാമംഗളാരതിയും പ്രസാദവിതരണവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ഇ. പത്മകുമാർ അറിയിച്ചു.
SUMMARY: Byadarayanapura Ayyappan vilakku festival














