കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിലെ, മുൻകൂർ ജാമ്യത്തിലെ രാജ്യം വിട്ടുപോകരുത് എന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.
വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നതാണ് വേടനെതിരായ ബലാത്സംഗക്കേസ്. യുവ ഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യം ഉണ്ടായിരുന്നതിനാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയച്ചിരുന്നു.
SUMMARY: Can perform music program abroad; Vedan’s bail condition relaxed in rape case














