ബെംഗളൂരു: ബെംഗളുരുവിന് സമീപം രാമനഗരയില്‍ കാര്‍ അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. തോട്ടശ്ശേരിയറ കാരാട്ടാലുങ്ങൽ ശാരത്ത് മഹ്ബൂബിന്റെയും സീനത്തിന്റെയും മകൻ ഉവൈസ് (21) ആണ് മരിച്ചത്. ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാനായി ബെംഗളൂരുവിലേക്കു കുടുംബത്തൊടൊപ്പം കാറിൽ പോകുന്നതിനിടെ ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ഉവൈസിനോടൊപ്പം കാറിലുണ്ടായിരുന്ന ബന്ധുക്കളായ അരിമ്പ്ര ട്രാൻസ്ഫോമർ പടിക്കൽ സ്വദേശികളായ എം.ഹസൻ, ഭാര്യ കദീജ, മകൻ ഹബീബ് റഹ്‌മാൻ എന്നിവരെ പരുക്കുകളോടെ രാമനരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസി മെക്കാനിക് ആണ് ഉവൈസ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. കബറടക്കം ഇന്നു രാവിലെ ചെങ്ങാനി കാരാട്ടാലുങ്ങൽ ജുമാ മസ്‌ജിദിൽ നടക്കും.
SUMMARY: Car accident; A Malayali youth died