വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ അയാന്‍ ആണ് മരണപ്പെട്ടത്. അപകടത്തിൽ കുട്ടിയുടെ അമ്മ ആര്യയ്ക്കും പരുക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടമുണ്ടായത്. ചാർജിങ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപം അമ്മയും കുട്ടിയും നിൽക്കുമ്പോൾ മറ്റൊരു കാർ അമിതവേഗത്തിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ അയാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലാ പോളിടെക്നിക്ക് അധ്യാപികയായ അമ്മ ആര്യ മോഹൻ (30) പരുക്കുകളോടെ മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
SUMMARY: Car crashes into electric charging station; four-year-old dies tragically