കൊല്ലം: പറവൂർ പൂതക്കുളത്ത് കാർ തടഞ്ഞുനിർത്തി ആക്രമണം. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു.
അക്രമത്തില്‍ കണ്ണന് പരുക്കേറ്റു. പൂതക്കുളം സ്വദേശി ശംഭുവിന്‍റെ നേതൃത്വത്തിലാണ് അക്രമമെന്നാണ് പരാതി. സംഭവത്തില്‍ കേസെടുത്ത് പരവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Car stopped and attacked in Kollam; car set on fire