Saturday, September 13, 2025
23.9 C
Bengaluru

ചെക്ക് കേസ്; ജിടി വേൾഡ് മാളിനെതിരെ വീണ്ടും നടപടിക്കൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ചെക്ക് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ജിടി വേൾഡ് മാളിനെതിരെ വീണ്ടും നടപടിക്കൊരുങ്ങി ബിബിഎംപി. നികുതി കുടിശ്ശിക തീർപ്പാക്കാത്തതുമായി ബന്ധപ്പെട്ട് നേരത്തെ മാളിനെതിരെ ബിബിഎംപി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് 1.7 കോടി രൂപയുടെ ചെക്ക് മാൾ മാനേജ്മെന്റ് ബിബിഎംപിക്ക് കൈമാറിയിരുന്നു. എന്നാൽ ഈ ചെക്ക് ബൗൺസ് ആയതോടെ മാളിനെതിരെ നടപടി എടുക്കുമെന്ന് ബിബിഎംപി വ്യക്തമാക്കി.

അടുത്തിടെ ധോത്തി ധരിച്ചെത്തിയ കർഷകനായ ഫക്കീരപ്പയ്ക്ക് പ്രവേശനം നിഷേധിച്ചതിന് ജിടി വേൾഡ് മാൾ മാനേജ്‌മെൻ്റിനെതിരെ മറ്റൊരു എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഏഴ് ദിവസത്തേക്ക് മാൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.

നികുതി അടക്കാത്തതിനാൽ ശനിയാഴ്ച മാൾ അടക്കാൻ ബിബിഎംപി തീരുമാനിച്ചിരുന്നെങ്കിലും ചെക്ക് നൽകി മാൾ മാനേജ്മെന്റ് നടപടി തടയുകയായിരുന്നു. എന്നാൽ ചെക്ക് ബൗൺസ് ആയതോടെ ചീഫ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മാൾ പൂട്ടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ബിബിഎംപി നടത്തുന്നുണ്ടെന്ന് ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

TAGS: BENGALURU | GT WORLD MALL
SUMMARY: GT Mall faces threat of closure again after cheque towards tax dues bounces

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാലിലും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീക്ഷേത്രത്തിലും വ്യാജ ബോംബ് ഭീഷണി....

കേരളത്തിൽ വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17...

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയില്‍നിന്ന് താഴേക്കു ചാടിയ...

സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാര്‍ക്കും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. 20 ചോദ്യത്തിനു പകരം ഇനി...

Topics

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു, ദിവസ വേതനം 522 രൂപ

ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ...

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് എക്സ്പ്രസ് വേയില്‍ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ്‌...

Related News

Popular Categories

You cannot copy content of this page