കൊച്ചി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്. കോൺഗ്രസ് നേതാവ് താരാ ടോജോ അലക്‌സിൻ്റെ പരാതിയിലാണ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ താരയെ വിമർശിച്ച് ഷാജൻ സ്‌കറിയ ചെയ്ത വീഡിയോയാണ് കേസിനാധാരം. കൊച്ചി പോലീസാണ് സംഭവത്തിൽ കേസെടുത്തത്. വീഡിയോക്ക് താഴെ അശ്ലീല കമൻ്റുകൾ നിറഞ്ഞിരുന്നു. കമന്റ്റിട്ട നാല് പേർക്കൊപ്പം ഷാജനും കേസിൽ പ്രതിയാണ്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.
SUMMARY: Case filed again against Shajan Skaria

രാഹുൽ വിഷയത്തില്‍ വിമർശിച്ച് വീഡിയോ ചെയ്തു; ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories