ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ സ്കൂളിൽ ക്രിക്കറ്റ് കോച്ചായി പ്രവർത്തിച്ചുവന്ന അഭയ് മാത്യുവിന്റെ പേരിലാണ് കൊനേനകുണ്ഡെ പോലീസ് കേസെടുത്തത്.
ഭർത്താവുമായി വേർപിരിഞ്ഞ യുവതിയാണ് പരാതിക്കാരി. ഇവരുടെ മകളുടെ കോച്ച് ആണ് അഭയ്. ഇവർക്ക് സഹായം വാഗ്ദാനം ചെയ്ത് അടുപ്പമുണ്ടാക്കിയ പ്രതി ഇവരോടൊപ്പം രണ്ടുവർഷമായി ലിവിങ് ടുഗതർ ആയി താമസിച്ചുവരികയായിരുന്നു. പക്ഷേ, അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ ഇയാൾ പിൻമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഇയാളുടെ ഫോണിൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
അതേസമയം, താൻ ഒളിവിലല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ അച്ഛനമ്മമാരെ കാണാൻ നാട്ടിലെത്തിയതാണെന്നും അറിയിച്ചുള്ള അഭയുടെ ഒരു വീഡിയോ ക്ലിപ്പ് കിട്ടിയതായി പോലീസ് പറഞ്ഞു.
SUMMARY:Case filed against Malayali PE teacher after woman complains of rape after promising marriage
SUMMARY:Case filed against Malayali PE teacher after woman complains of rape after promising marriage