Sunday, July 13, 2025
21.5 C
Bengaluru

TOP NEWS

പീഡനത്തിനിരയായ യുവതികളുടെയും സ്കൂൾ വിദ്യാർഥിനികളുടെയും മൃതദേഹം കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ; കോടതിയിലെത്തി തെളിവ് നൽകി ശുചീകരണതൊഴിലാളി

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണതൊഴിലാളി കോടതിയിൽ ഹാജരായി. ബൽത്തങ്ങാടി മജിസ്ട്രേട്ട് കോടതിയിലെത്തി മൊഴി നൽകിയ ഇയാൾ താൻ...

ബെംഗളൂരുവിലെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം; നെഞ്ചിൽ തമിഴിൽ പച്ചക്കുത്ത്

ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ പോലീസാണ് കനാലിൽ നിന്നു മൃതദേഹം പുറത്തെടുത്തത്. 35 വയസ്സിനും 45 വയസ്സിനും...

കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ സിറ്റി പോലീസും ഭീകരവാദ വിരുദ്ധ സ്ക്വാഡും ചേർന്നാണ് നഗരത്തിലെ ഒളിത്താവളത്തിൽ നിന്ന് രാജയെ...

പെട്ടെന്നുള്ള മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമാക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു....

കർണാടക ബിജെപിയിലെ വിഭാഗീയത; സംസ്ഥാന പര്യടനത്തിന് മുതിർന്ന നേതാക്കൾ

ബെംഗളൂരു: ബിജെപി കർണാടക ഘടകത്തിലെ വിഭാഗീയത പരിഹരിക്കാൻ സംസ്ഥാന പര്യടനത്തിന് മുതിർന്ന നേതാക്കൾ രംഗത്ത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, ചിത്രദുർഗ...

നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്ത് കൊലപ്പെട്ട ഡിജിപിയുടെ മകൾ

ബെംഗളൂരു: നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്തതിനു കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശിന്റെ മകൾ കൃതിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം എച്ച്എസ്ആർ ലേഔട്ടിലെ...

കർണാടകയിലെ സ്കൂളുകളിൽ 17 ലക്ഷം വ്യാജ വിദ്യാർഥികളുണ്ടെന്ന സംശയത്തിൽ സർക്കാർ

ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ 17 ലക്ഷം വ്യാജ വിദ്യാർഥികളുണ്ടെന്ന സംശയത്തിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ 2 വർഷത്തിനിടെ മുഴുവൻ വിദ്യാർഥികളുടെയും ആധാർ വിവരങ്ങൾ ലിങ്ക്...

പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി അടിക്കാൻ കയ്യോങ്ങിയ ഐപിഎസ് ഓഫിസർ രാജി പിൻവലിച്ചു

ബെംഗളൂരു: പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാൻ കയ്യോങ്ങിയ ഐപിഎസ് ഓഫിസർ രാജി പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുമായും ചർച്ച നടത്തിയതിനു പിന്നാലെയാണ് ധാർവാഡ്...

You cannot copy content of this page