LATEST NEWS

പ്ലസ്ടുവില്‍ ഡിജിറ്റല്‍ മൂല്യനിര്‍ണയം; പ്രഖ്യാപനം നടത്തി സിബിഎസ്‌ഇ

ഡല്‍ഹി: മൂല്യ നിർണയത്തില്‍ വേഗതയും സുതാര്യതയും ലക്ഷ്യമിട്ട് പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിന് ഓണ്‍ സ്ക്രീൻ മാർക്കിങ് രീതി നടപ്പാക്കുമെന്ന് സിബിഎസ്‌ഇ. ഈ വർഷം മുതല്‍ ഒഎസ്‌എം നടപ്പാക്കുമെന്ന് കാട്ടി സ്കൂള്‍ അധികൃതർക്ക് സിബിഎസ്‌ഇ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി ഏകദേശം 46 ലക്ഷം വിദ്യാർഥികളാണ് സിബിഎസ്‌ഇയുടെ പത്താംക്ലാസ്, പ്ലസ്ടു ബോർഡ് പരീക്ഷയെഴുതുന്നത്.

ഫെബ്രുവരി 17 ന് ആരംഭിച്ച്‌ ഏപ്രില്‍ 10ന് അവസാനിക്കുന്ന രീതിയിലാണ് ഇത്തവണത്തെ പത്താംക്ലാസ് പ്ലസ്ടു പരീക്ഷകള്‍ ക്രമപ്പെടുത്തിരിക്കുന്നത്. ഇതിലെ രണ്ടാമത്തെ പരീക്ഷ മെയ് 15 മുതല്‍ ജൂണ്‍ 1 വരെ നടക്കും. രണ്ട് പരീക്ഷകള്‍ക്കും ഒരേ സിലബസ് ആയിരിക്കും, പ്ലസ്ടു ബോർഡ് പരീക്ഷ മൂല്യനിർണയം ഡിജിറ്റലാക്കുന്നത് പ്രക്രിയ കൂടുതല്‍ ലഘുകരിക്കുമെന്നും പിഴവ് കുറയുമെന്നുമാണ് സിബിഎസ്‌ഇയുടെ വിലയിരുത്തല്‍.

ഓണ്‍ സ്ക്രീൻ മാർക്കിങ് വരുന്നതോടെ മാർക്കുകള്‍ കൂട്ടി ഇടുന്നതിലെ പിഴവ് പരിഹരിക്കാനാകും. മൂല്യനിർണയത്തിലെ മാറ്റവുമായി പൊരുത്തപ്പെടാൻ അധ്യാപകർക്ക് പരിശീലനം നല്‍കും. ഒയാസിസ് ഐഡിയുള്ള എല്ലാ അധ്യാപകർക്കും ലോഗിൻ ചെയ്യാനും സംവിധാനം പരിചയപ്പെടാനുമുള്ള സൗകര്യമുണ്ടാകും.

SUMMARY: CBSE announces digital assessment in Plus Two

NEWS BUREAU

Recent Posts

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

9 minutes ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

34 minutes ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

45 minutes ago

മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ വോട്ടെടുപ്പ്‌ ഇന്ന്

ന്യൂഡല്‍ഹി:  ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…

54 minutes ago

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…

9 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; 14-ാം തവണയും നൂറുമേനി സ്വന്തമാക്കി കൈരളീ നിലയം സെൻട്രൽ സ്കൂൾ

ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…

9 hours ago