തൃശൂർ: കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഹാളിലെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകര്‍ന്നു വീണു. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍ അപകടം ഒഴിവായി. അസംബ്ലി കൂടുന്ന ഹാളിലെ സീലിങ്ങാണ് തകര്‍ന്നു വീണത്. ഫാനുകളും കസേരകളും നശിച്ചു. പുലര്‍ച്ചെയായിരുന്നു അപകടം.
2023ലാണ് ഹാള്‍ ഉദ്ഘാടനം ചെയ്തത്. എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിച്ചതെന്നും, നേരത്തെ തകരാറുകള്‍ ചൂണ്ടിക്കാട്ടിയതാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം 31ന് പിടിഎ യോഗത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരുന്നു.
SUMMARY: Ceiling of school auditorium collapses in Thrissur; major accident averted