തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗള്‍ഫ് യാത്രക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. ഒക്ടോബർ 15 മുതല്‍ നവംബർ 9 വരെയാണ് വിദേശയാത്ര. കഴിഞ്ഞ ദിവസം കാരണം വ്യക്തമാക്കാതെ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. അനുമതി ലഭിക്കാനുള്ള ഇടപെടല്‍ ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നതായ് പിണറായി വിജയൻ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
നോര്‍ക്ക, മലയാളം മിഷന്‍ എന്നീ സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് യാത്രയുടെ ലക്ഷ്യം. ബഹ്റിൻ കേരളീയ സമാജത്തിലെ പൊതുപരിപാടിയില്‍ ഒക്ടോബർ 16 ന് മുഖ്യമന്ത്രി പങ്കെടുത്ത ശേഷം സൗദിയില്‍ പോകും. 17 ന് ദമാമിലും, 18 ന് ജിദ്ദയിലെയും പൊതുപരിപാടിയില്‍ പങ്കെടുക്കും.
24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമാണ് പദ്ധതി. നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലെയും പരിപാടികളില്‍ പങ്കെടുക്കും.
SUMMARY: Central approval for Chief Minister’s Gulf tour; First event in Bahrain