ന്യൂഡൽഹി: പോർട്ട് ബ്ലെയറിൻ്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനവുമായി കേന്ദ്ര സർക്കാർ. രാജ്യം സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയ പുരം പ്രതീകപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനം കൂടിയാണ് പോർട്ട് ബ്ലെയർ. മുമ്പത്തെ പേരിന് കൊളോണിയൽ പാരമ്പര്യമുണ്ടായിരുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിലൂടെ അറിയിച്ചു.
സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരുകാലത്ത് ചോള സാമ്രാജ്യത്തിൻ്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇന്ന് നമ്മുടെ തന്ത്രപരവും വികസനവുമായ സ്വപ്നങ്ങൾക്ക് നിർണായക അടിത്തറയായി മാറിയതായി അമിത് ഷാ പറഞ്ഞു. സെല്ലുലാർ ജയിൽ നാഷണൽ മെമ്മോറിയലിന് ഇവ പ്രശസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: PORT BLAIR | NAME CHANGE
SUMMARY: Centre changes name of Andaman & Nicobar capital Port Blair, it will now be called Sri Vijaya Puram
ദുബായ്: കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബായില്‍ നിര്യാതനായി. മുളിയങ്ങല്‍ ചേനോളി താഴെ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്.…
ന്യൂഡൽഹി: ആക്‌സിയം4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തി ചരിത്രം കുറിച്ച ശുഭാംശു ശുക്ലയും സംഘവും രണ്ടാഴ്ചത്തെ വാസത്തിന് ശേഷം ജൂലൈ…
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ഒരു പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.…
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതി. മൂന്ന് പേര്‍ ട്രാന്‍സിറ്റ്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ബിന്ദുവിന്റെ വീട്…
പാലക്കാട്: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള 38 കാരിയുടെ…