തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
അതേസമയം, ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി തുടരുകയാണ്. ഇതേത്തുടര്‍ന്ന് തമിഴ്നാടിന്റെ തീരദേശ മേഖലയിലും മലയോര ജില്ലകളിലും ഇടവിട്ട് മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് നീലഗിരി, ഈറോഡ്, കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് അലർടും എട്ട് ജില്ലകളിൽ യെലോ അലർടും പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട് ജില്ലകളിൽ സ്കൂളുകൾക്ക് അവധിയാണ്.
SUMMARY: Chance of rain; Yellow alert in seven districts













