2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ സുധാകരൻ എംപി പുസ്തകം പ്രകാശനം ചെയ്തു. ബഹു. കണ്ണൂർ മേയർ ടി ഒ മോഹൻ ഏറ്റുവാങ്ങി. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം ദേവസം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ചലച്ചിത്ര സംവിധായകൻ ബാബു പെരളശ്ശേരി, പി നാരായണൻ നമ്പ്യാർ, കുയിമ്പിൽ ചാത്തു, ടി കെ നാണു, അഡ്വ. അനിൽ വി, എസ് ഐ ദിലീപ് കുമാർ, പ്രകാശ് കുമാർ, പ്രേംരാജ്, സുരേഷ് ബാബു, സഹദേവൻ, ഇന്ദിര, വർഷ, പ്രകാശ് കുമാർ, ദിലീപ്, എന്നി വരോടൊപ്പം എൻ്റെ ധാരാളം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
ബാംഗ്ലൂരിലെ സുഹൃത്തുക്കളുടെ നിർബന്ധം കൊണ്ട് 2023 ജനുവരി 8നു 4 മണിക്കു ബാംഗ്ലൂർ ഈസിഎ ഹാളിൽ വെച്ചു കർണാടക മുൻ ഡിജിപി, എ ആർ ഇൻഫെൻ്റ് ഐപിഎസ് പുസ്തകം പ്രകാശനം ചെയ്തു. കർണാടക നായർ സർവീസ് സൊസൈറ്റി ചെയർമാൻ രാമചന്ദ്രൻ പലേരി ഏറ്റുവാങ്ങി. ഫ്രീ തോട്ട് ബുക്കിന്റെ ചീഫ് എഡിറ്റർ മുഹമ്മദ് ഷായുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സിനിമ സംവിധായകൻ ബാബു പെരളശ്ശേരി, സാഹിത്യകാരന്മാരായ വിഷ്ണുമംഗലം കുമാർ, കെ കവിത, സുധാകരൻ രാമന്തളി, ശാന്തമേനോൻ, രാമ പിഷാരടി എന്നിവരും കൂടാതെ ബാംഗ്ലൂരിലെ വിവിധ മലയാളി അസോസിയേഷൻ നേതാക്കളായ ഗോപിനാഥ് വന്നേരി, എസ്എൻഡിപി പ്രസിഡണ്ട് എൻ ആനന്ദൻ, രാജൻ ജേക്കബ്, ഭാസ്ക്കരൻ മാസ്റ്റർ, ഷംസുദ്ദീൻ കൂടാളി, സുവർണ്ണ കർണാടക കേരള സമാജം സെക്രട്ടറി, ശശിധരൻ, ബൈജു, ഇസിഎ പ്രസിഡണ്ട് സഞ്ജയ് അലക്സ്, ആർ വി ആചാരി, എം കെ സോമൻ, മധു കലമാനുർ, ജയപ്രകാശ്, സലിം കുമാർ, ടി കെ രവിന്ദ്രൻ, ഹരികുമാർ, പ്രമോദ് കുമാർ, ബിനു തോമസ്, ആദിത്യ ഉദയ, സുമേഷ്, കേരള സമാജം പ്രസിഡണ്ട്, സി പി രാധാകൃഷ്ണൻ, ഒ സി സലിം, എസ് കെ നായർ, എ ആർ രാജേന്ദ്രൻ, കൃഷ്ണകുമാർ, സനിൽ കുമാർ, സലിം, മനോഹരൻ, സുനീഷ്, ഭാനു, ഡോ. ജിജോ, മെറ്റിഗ്രേസ്, വർഗീസ്, എ പി നാണു, സുധി തയ്യിൽ, സുനിൽ കുമാർ, ജേക്കബ് വർഗീസ്, ഉമേഷ്, അനിൽ കുമാർ, ഡോ. നകുൽ, വിദ്യാധരൻ, രാജൻ, സുഗുണ സുഭാഷ്, കലാകൈരളി പ്രസിഡണ്ട് ഷൈജു ജോർജ്, അജിത്, ജോസഫ്, വി എൻ രാജു, ഗീതാ ജയൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
2024 ഏപ്രിലിൽ 6നു കുന്നോത്തുപറമ്പിൽ വെച്ചു ബോംബ് പൊട്ടി ഷെറിൻ എന്ന യുവാവ് മരിച്ചു, നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു ഇതു ഒഴിച്ചാൽ ഈ പുസ്തകത്തിന്റെ പ്രകാശനത്തിനു ശേഷം ഒരു രാഷ്ട്രീയ കൊലപാതകങ്ങളും നടന്നില്ല എന്നത് വളരെ ആശ്വാസകരമാണ്..
⏺️ അവസാനിച്ചു
പുസ്തകത്തിലെ മുഴുവൻ അധ്യായങ്ങളും ഇവിടെ വായിക്കാം: https://newsbengaluru.com/tag/sathyan-puthoor/
















