ബെംഗളൂരു: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് അന്തർ സംസ്ഥാന റൂട്ടുകളിൽ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരള ആർടിസി. ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമായി 54 ബസുകളാണ് നിലവില്‍ ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 19 മുതൽ ജനുവരിവരെയാണ് സര്‍വീസ് നടത്തുക.
ബെംഗളൂരുവിൽനിന്ന് കോഴിക്കോട് (4 സർവീസ്), എറണാകുളം (3), കോട്ടയം (2), കണ്ണൂർ (3), പയ്യന്നൂർ (2), തിരുവനന്തപുരം (1), മലപ്പുറം (1), ബത്തേരി (1), കൊല്ലം (1), കൊട്ടാരക്കര (1), പുനലൂർ (1), ചേർത്തല (1), ഹരിപ്പാട് (1), പാല (1), തൃശൂർ (1), കാഞ്ഞങ്ങാട് (1) എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. ഇതേ സ്ഥലങ്ങളില്‍ നിന്ന് തിരിച്ചും സര്‍വീസ് നടത്തും.
ചെന്നൈയിൽനിന്ന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കും തിരിച്ചും ഓരോ സ്പെഷ്യല്‍ സർവീസ് ഉണ്ടാകും. യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ച് ആവശ്യമെങ്കിൽ കൂടുതല്‍ സർവീസുകൾ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
SUMMARY: Christmas-New Year rush; Kerala RTC arranges special services on interstate routes














