ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത് സംഘർഷാവസ്ഥ. കല്ലേറിൽ അഞ്ച് പോലീസുകാർക്ക് പരുക്ക്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിച്ചു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള സയ്യിദ് ഫൈസ് എലാഹി പള്ളിയുടെയും ശ്മശാനത്തിന്റെയും സമീപമുള്ള ഭൂമിയിൽ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD) ഉദ്യോഗസ്ഥർ ബുധനാഴ്ച പുലർച്ചെ പൊളിക്കൽ നടപടികൾ നടത്തിക്കൊണ്ടിരിക്കെയാണ് അക്രമം ഉണ്ടായത്.
കെട്ടിടങ്ങൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ദീർഘകാലമായി നിയമപോരാട്ടത്തിലായിരുന്നു. വാണിജ്യ കെട്ടിടങ്ങളായിരുന്നു ഭൂരിഭാഗവും.
#WATCH | Delhi | Visuals from the area near Faiz-e-Elahi Masjid, Turkman Gate, where MCD, pursuant to the directions of the Delhi High Court, carried out a demolition drive on an encroachment earlier today.
Madhur Verma, Joint Commissioner of Police, Central Range, says,… pic.twitter.com/56LD5zeYZg
— ANI (@ANI) January 7, 2026
രാംലീല മൈതാനത്തിലെ മസ്ജിദിനും ഖബർസ്ഥാനും സമീപമുള്ള ഭൂമിയിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യാനുള്ള ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) തീരുമാനത്തെ ചോദ്യം ചെയ്ത് മസ്ജിദ് സയ്യിദ് ഇലാഹി മാനേജിംഗ് കമ്മിറ്റി സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഒഴിപ്പിക്കല്‍ നടത്തിയിരിക്കുന്നത്. പ്രദേശത്ത് വലിയ പോലീസ് വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
SUMMARY: Clashes break out in Delhi as illegal encroachments are cleared; five policemen injured in stone pelting














