ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറുടെ വില 33.50 രൂപയാണ് കുറച്ചത്.
പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും ഡല്‍ഹിയില്‍ പുതിയ നിരക്കനുസരിച്ച് സിലിണ്ടറിന് 1631.50 രൂപയാകും. അതേസമയം 14.2 കിലോഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലെന്നും കമ്പനികള്‍ അറിയിച്ചു. പ്രതിമാസ വിലനിര്‍ണയ നടപടികളുടെ ഭാഗമായാണ് വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായത്.
SUMMARY: Commercial cooking gas cylinder price reduced by Rs 33.50