പോർച്ചുഗലിനെ സമനിലയില്‍ പിടിച്ചുകെട്ടി കോംഗോ; നിറംമങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഹൗസ്റ്റൺ: ലോകകപ്പിലെ മികച്ച ടീമുകളിലൊന്നായ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ സമനിലയിൽ തളച്ച് ചരിത്രംകുറിച്ച്‌ കോംഗോ. ടെക്‌സാസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. ആധിപത്യം പുലർത്തിയിട്ടും ജയം തൊടാനാകാതെ പോയത് പോർച്ചുഗലിന് തിരിച്ചടിയായപ്പോൾ, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോളിനൊപ്പം ഒരു വിലയേറിയ പോയിന്റും സ്വന്തമാക്കാൻ ആഫ്രിക്കൻ കരുത്തർക്ക് സാധിച്ചു. കോംഗോ പ്രതിരോധ നിരയുടെ ക്വാളിറ്റി ലോകത്തിന് മുന്നിൽ തെളിയിക്കാൻ ലഭിച്ച അവസരമായാണ് അവർ ലോകകപ്പിലെ കന്നി മത്സരത്തെയെടുത്തത്.

പോർച്ചുഗലിനു വേണ്ടി ജാവോ നെവെസും കോംഗോയ്ക്ക് വേണ്ടി യോനെ വിസ്സയും ഗോൾ നേടി. ഇരുവരും ഹെഡ്ഡറിലൂടെയാണ് വല കുലുക്കിയത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അനേകം അവസരങ്ങൾ ലഭിച്ചെങ്കിലും എല്ലാം പുറത്തേക്കുള്ള വഴികണ്ടു.

ആറാം മിനിറ്റിൽ ജോയോ നെവെസിന്റെ ഹെഡ്ഡറിലാണ്‌ പോർച്ചുഗൽ ലീഡ്‌ നേടിയത്‌. പിന്നെ കണ്ടത്‌ കോംഗോയുടെ പോരാട്ടവീര്യം. യൂറോപ്യൻ വന്പൻമാരെ വരച്ചവരയിൽ നിർത്തി. അഞ്ചാം മിനിറ്റിലെ ഒറ്റ ഷോട്ട്‌ മാത്രമായിരുന്നു മത്സരത്തിൽ പോർച്ചുഗലിന്‌ തൊടുക്കാനായത്‌. ആറാം ലോകകപ്പിന്‌ ഇറങ്ങി ചരിത്രംകുറിച്ച റൊണാൾഡോയ്‌ക്ക്‌ മത്സരത്തിൽ തിളങ്ങാനായില്ല. ആദ്യപകുതിയിൽ പന്ത്‌ കാര്യമായി കിട്ടിയില്ല. അവസാന നിമിഷം കിട്ടിയ രണ്ട്‌ അവസരങ്ങൾ പാഴായി. ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുന്പാണ്‌ ആർതർ മസുകുവിന്റെ കോർണറിൽ ഉയർന്നുചാടി വിസ്സ തലവച്ചത്‌.  അവസാന 15 മിനിറ്റിലേക്ക് കടന്നതോടെ പോർച്ചുഗൽ ആക്രമണ ഫുട്ബാളിലേക്ക് കളംമറി. കൗണ്ടർ അറ്റാക്കിങ്ങിലൂടെ കോംഗോയും കളംനിറഞ്ഞതോടെ മത്സരത്തിനും ആവേശം. 72ാം മിനിറ്റിൽ നെറ്റോയെ പിൻവലിച്ച് റാഫേൽ ലിയോയെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അപൂർവമായി മാത്രമാണ് പന്ത് കിട്ടിയത്.

52 വർഷത്തെ ഇടവേളയ്‌ക്കുശേഷം ലോകകപ്പ്‌ വേദിയിലെത്തിയ കോംഗോ ആദ്യമായാണ്‌ ഗോളും നേടുന്നത്‌. 1974 ലോകകപ്പിൽ ഗ്രൂപ്പ്‌ ഘട്ടത്തിൽ മൂന്ന്‌ കളിയും തോറ്റായിരുന്നു കോംഗോയുടെ മടക്കം. 14 ഗോളും വഴങ്ങി.
SUMMARY: Congo holds Portugal to a draw; Cristiano Ronaldo looks pale

Hot this week

ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇംഗ്ലീഷ് പട; ഹാ​രി കെ​യ്ന് ഇ​ര​ട്ട ഗോ​ൾ

ടെക്‌സാസ്: ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്ക് ക്രൊ​യേ​ഷ്യ​യെ...

ഹോർമൂസ് സാധാരണ നിലയിലേക്ക്; ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആ​ദ്യ ക​പ്പ​ൽ ഇ​ന്ന് ഗു​ജ​റാ​ത്തി​ലെ​ത്തും, ഇന്ധന പ്രതിസന്ധിക്ക് അയവുവരും 

ന്യൂഡൽഹി: യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ...

ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,...

സിഎംആർഎൽ-എക്സാലോജിക് കേസ്; വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, ചോദ്യം ചെയ്യൽ നടപടി നീണ്ടത് എട്ടു മണിക്കൂറോളം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ...

കെഎൻഎസ്എസ് മംഗളൂരു കരയോഗം ഭാരവാഹികൾ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക പൊതുയോഗത്തിൽ 2026-28...

നോവൽ ചർച്ചയും സാഹിത്യ സംവാദവും 21ന്

ബെംഗളൂരു: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് നോവല്‍ ചര്‍ച്ചയും, സാഹിത്യ സംവാദവും...

മൈസൂരുവിലെ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, മരിച്ചത് ഹൃദ്രോഗത്തിന് ചികിത്സ തേടിയവര്‍

ബെംഗളൂരു: കർണാടക സർക്കാരിന് കീഴിലുള്ള മൈസൂരുവിലെ ശ്രീ ജ‍യദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് മൂന്ന് ജില്ലകൾക്ക് കൂടി യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന്...

Related Articles

Popular Categories