ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. മാലൂരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കര്‍ണാടക ഹൈക്കോടതി അസാധുവാക്കി. കോണ്‍ഗ്രസ്സിലെ കെ വൈ നഞ്ചേഗൗഡയുടെ വിജയമാണ് അസാധുവാക്കിയത്.
Karnataka HC nullifies Congress MLA’s election, orders re-count
· In a major development, the Karnataka High Court on Tuesday nullified the election of Congress MLA K.Y. Nanjegowda from the Malur Assembly constituency in the 2023 polls and also ordered a recount
🔗:… pic.twitter.com/PYJlAAhuMx
— IANS (@ians_india) September 16, 2025
വോട്ടെണ്ണലില്‍ തിരിമറി നടന്നു എന്ന ബിജെപി സ്ഥാനാര്‍ഥിയുടെ പരാതിയിലാണ് നടപടി. മണ്ഡലത്തില്‍ റീകൗണ്ടിങ് നടത്തി നാലാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റിസ് ആര്‍ ദേവദാസിന്റെ ബെഞ്ച് നിര്‍ദേശം നല്‍കി. വോട്ടെണ്ണലിന്റെ വീഡിയോ ദൃശ്യം ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കോലാര്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് നഞ്ചഗൗഡ അറിയിച്ചു. അപ്പീല്‍ നല്‍കാന്‍ സാവകാശം നല്‍കണമെന്ന് നഞ്ചഗൗഡയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച ഹൈക്കോടതി, സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി വിധി 30 ദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.
SUMMARY: Congress setback in Karnataka; High Court nullifies Maluru election victory